2017, ജൂലൈ 7, വെള്ളിയാഴ്‌ച

ജില്ലാ പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍

കേരളപുരം സ്കൂള്‍ കഴിഞ്ഞ നാലുവര്‍ഷമായി നൂറുമേനി വിജയം കൊയ്തതിന്റെ ഫലമായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അനുമോദനം. ഒപ്പം ജില്ലാ പഞ്ചായത്തിന്റെ സമ്മാനമായി നാലു കമ്പ്യൂട്ടറുകളും ലഭിച്ചു. 
കമ്പ്യൂട്ടറുകളുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഷേര്‍ളി സത്യദേവന്‍ നിര്‍വഹിച്ചു. വായനാദിനത്തില്‍തന്നെയാണ് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും നടന്നത്.

വായനായനം

ജൂണ്‍ പത്തൊമ്പതിനു് വായനാവാരത്തിനു് തുടക്കം കുറിച്ചു.
വായനായനം എന്നു പേരിട്ട പരിപാടി ഉദ്ഘാടനം ചെയ്തത് റിട്ടയേഡ് അദ്ധ്യാപകനും സാമൂഹികപ്രവര്‍ത്തകനുമായ ശ്രീ.തുളസീദാസന്‍ പിള്ളയാണ്.
മാധ്യമം പത്രത്തിന്റെ പ്രത്യേക പതിപ്പ് തദവസരത്തില്‍ വിതരണം ചെയ്തു.
പി.എന്‍.പണിക്കര്‍ അനുസ്മരണം, പുസ്തകപ്രദര്‍ശനം, വായനമത്സരം, സാഹിത്യക്വിസ്സ്, പുസ്തകവണ്ടി, ചിത്രരചന, സാഹിത്യരചന എന്നിങ്ങനെ വിവിധ പരിപാടികള്‍ വായനായനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.

സുജല - ജെ.സി.ഐ.

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 2017ജൂണ്‍ 5നു് 
ജെ.സി.ഐ.കൊല്ലം ചാപ്റ്റര്‍ കേരളപുരം ഗവണ്മെന്റ് ഹൈസ്കൂളിനു് അക്വാഗാഡിന്റെ ഒരു വാട്ടര്‍ പ്യൂരിഫൈയര്‍ സമ്മാനിച്ചു. കൊല്ലം സബ് കളക്ടര്‍ ശ്രീമതി.ചിത്രാ ഐ.എ.എസ്.ആണ് സുജല പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ജെ.സി.ഐ.യുടെ പ്രസിഡന്റു് ശ്രീമതി.ഷെമീനയും സെക്രട്ടറി ശ്രീ.നിസാറും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഒപ്പം പരിസ്ഥിതിബോധവല്ക്കരണത്തിന്റെ ഭാഗമായി കൊല്ലം സുചിത്വമിഷന്‍ ഡയറക്ടര്‍ ശ്രീ.സുധീര്‍ ഒരു ക്ലാസ്സും കുട്ടികള്‍ക്കായി എടുത്തു.

2017, ജൂൺ 11, ഞായറാഴ്‌ച

പരിസ്ഥിതിദിനാഘോഷം

ജൂണ്‍ അഞ്ചിലെ ലോകപരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവേശനോത്സവം 2017

പുതിയ വര്‍ഷം പുതിയ പ്രതീക്ഷകളുമായി വരികയായി.
വീണ്ടുമൊരു അദ്ധ്യയനവര്‍ഷം ആരംഭിക്കുകയായി..!
ജൂണ്‍ ഒന്നിലെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. ബീനാപ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

2016, മാർച്ച് 4, വെള്ളിയാഴ്‌ച

സ്കൂള്‍ ലോഗോ പ്രകാശനം ചെയ്തു !

കേരളപുരം ഗവണ്മെന്റ് ഹൈസ്കൂളിന്റെ ലോഗോ ബ്ലോക്കു് പഞ്ചായത്തു് അംഗം ശ്രീമതി. ജി.രമണി ഉദ്ഘാടനം ചെയ്തു....